Posted On
date_range Updated On
date_range ജി.സി.സി 44ാമത് ഉന്നതാധികാര സമിതി യോഗത്തിലേക്ക് ഹമദ് രാജാവിന് ക്ഷണം
മനാമ: ഖത്തറിൽ നടക്കുന്ന ജി.സി.സി ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ക്ഷണമാണ് ഹമദ് രാജാവ് കൈപ്പറ്റിയത്. അടുത്ത മാസം നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചതിന് ഖത്തർ അമീറിന് ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു. വിവിധ മേഖലകളിൽ ജി.സി.സി കരഗതമാക്കിയ നേട്ടങ്ങൾ അടയാളപ്പെടുത്താൻ ഉച്ചകോടി ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.