കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ഉദ്ഘാടനത്തിൽ നിന്ന്
Posted On
date_range Updated On
date_range കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 20/20 ടൂർണമെന്റ് ആരംഭിച്ചു
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി മത്സരം ആരംഭിച്ചു. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, സാമൂഹിക പ്രവർത്തകൻ തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ടൂർണമെന്റിന്റെ ആദ്യപാദ മത്സരങ്ങളിൽ കെ.എൻ.ബി.എ ബഹ്‌റൈനെ തോൽപ്പിച്ച് തോട്ടപ്പള്ളി ടീമും, വെള്ളൂർ ടീമിനെ തോൽപ്പിച്ച് പാമ്പൂരാമ്പാറ ടീമും വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.