കെ.​സി.​ഇ.​സി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ്

കെ.​സി.​ഇ.​സി യാ​ത്ര​യ​യ​പ്പ് ന​ല്‍കി

മ​നാ​മ: ബ​ഹ്റൈ​നി​ലെ ക്രി​സ്ത്യ​ൻ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ കൗ​ൺ​സി​ലി​ന്റെ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച റ​വ. ഡേ​വി​ഡ് വ​ര്‍ഗീ​സ് ടൈ​റ്റ​സ് (വി​കാ​ര്‍- മാ​ര്‍ത്തോ​മ പാ​രി​ഷ്), റ​വ. ദി​ലീ​പ് ഡേ​വി​സ​ണ്‍ മാ​ര്‍ക്ക് (വി​കാ​ര്‍- ബ​ഹ്റൈ​ന്‍ മ​ല​യാ​ളി സി.​എ​സ്.​ഐ പാ​രി​ഷ്) എ​ന്നി​വ​ര്‍ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

കെ.​സി.​ഇ.​സി പ്ര​സി​ഡ​ന്റ് ഫാ. ​ജോ​ര്‍ജ് സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യിം​സ് ബേ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു. മ​റ്റ് വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ ഫാ. ​ജോ​ണ്‍സ് ജോ​ണ്‍സ​ന്‍, ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി, മാ​ത്യൂ ചാ​ക്കോ, റ​വ. അ​നൂ​പ് സാം ​മാ​ത്യൂ, ട്ര​ഷ​റ​ര്‍ വി​നു ക്രി​സ്റ്റി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ച്ചു.

കെ.​സി.​ഇ.​സി യു​ടെ ഉ​പ​ഹാ​രം വൈ​ദി​ക​ര്‍ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ത​ങ്ങ​ൾ​ക്ക്‌ ചെ​യ്തു​ത​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും അ​വ​ര്‍ ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. സു​ജി​ത് ഏ​ബ്ര​ഹാം ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - KCEC provided travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT