Posted On
date_range Updated On
date_range കെ.സി.എ ടാലന്റ് സ്കാൻ ഉദ്ഘാടനം ഡിസംബർ രണ്ടിന്
മനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാൻ 2022 ഉദ്ഘാടന ചടങ്ങ് ഡിസംബർ രണ്ടിന് വൈകീട്ട് 5.30ന് കെ.സി.എ-വി.കെ.എൽ ഹാളിൽ നടക്കും.ഉദ്ഘാടനത്തിനുശേഷം ദേശഭക്തിഗാന മത്സരത്തോടെ മത്സരങ്ങൾ ആരംഭിക്കുമെന്ന് ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു. കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. ബഹ്റൈനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.