‘കെ.സി.എ - ബി.എഫ്.സി ഓണം പൊന്നോണം 2024’ ഉദ്ഘാടനം
‘കെ.സി.എ - ബി.എഫ്.സി ഓണം പൊന്നോണം 2024’ ന് കൊടിയേറി
മനാമ: കെ.സി.എ - ബി.എഫ്.സി ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി. കെ.സി.എ അങ്കണത്തിൽ നടന്ന പരിപാടികളിൽ മുഹമ്മദ് ഹുസൈൻ ജനാഹി എം.പി മുഖ്യാതിഥിയായി.വിശിഷ്ടാതിഥി ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അരുൺ വിശ്വനാഥ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.കെ.സി. പ്രസിഡന്റ് ജോൺ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതമാശംസിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, കോർ ഗ്രൂപ് ചെയർമാൻ അരുൾദാസ് എന്നിവർ സംസാരിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദി പറഞ്ഞു. കെ.സി.എ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അംഗങ്ങൾക്കായി ഓണപ്പുടവ മത്സരം സംഘടിപ്പിച്ചു.
ഓണപ്പുടവ മത്സര വിജയികൾ:
ജൂനിയർ കാറ്റഗറി: ഒന്നാം സമ്മാനം - ജോവാൻ സിജോ, രണ്ടാം സമ്മാനം- ഐയ്ഡാ ജിതിൻ, മൂന്നാം സമ്മാനം - സഹാന മോഹൻ രാജ്.
ഗേൾസ് കാറ്റഗറി: ഒന്നാം സമ്മാനം- ആൻഡ്രിയ ജോഷി, രണ്ടാം സമ്മാനം - മെർലിൻ ബിജോയ്, മൂന്നാം സമ്മാനം- ക്ലെയർ തെരേസ ജിയോ.
ബോയ്സ് കാറ്റഗറി: ഒന്നാം സമ്മാനം- ആർവിൻ ജോയൽ, രണ്ടാം സമ്മാനം- ആൻഡ്രൂ ജോഷി, മൂന്നാം സമ്മാനം- ലൂയിസ് സജി
ലേഡീസ് കാറ്റഗറി: ഒന്നാം സമ്മാനം- റോസ് ജോയൽ, രണ്ടാം സമ്മാനം- ബോൺസി ജിതിൻ, മൂന്നാം സമ്മാനം - ക്രിസ്റ്റീന ബാബു
ജെൻസ് കാറ്റഗറി: ഒന്നാം സമ്മാനം- ജിതിൻ ജോസ്, രണ്ടാം സമ്മാനം- അരുൾദാസ് തോമസ്, മൂന്നാം സമ്മാനം- ജിയോ ജോയ്
ഫാമിലി കാറ്റഗറി: ഒന്നാം സമ്മാനം - ജിതിൻ ജോസ് ആൻഡ് ഫാമിലി, രണ്ടാം സമ്മാനം- ജോയൽ ആൻഡ് ഫാമിലി, മൂന്നാം സമ്മാനം- അരുൾദാസ് ആൻഡ് ഫാമിലി, മൂന്നാം സമ്മാനം- ജിയോ ജോയ് ആൻഡ് ഫാമിലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.