Posted On
date_range Updated On
date_range കാസർകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കാസർകോട് സ്വദേശിയെ ബഹ്റൈനിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പുത്തിഗെ പഞ്ചായത്തിലെ മുഗു ചേവം ഹൗസിൽ അബ്ദുൽ റസാക്ക് (51) ആണ് മരിച്ചത്. ഗുദൈബിയയിൽ റസ്റ്റോറൻറിൽ ജീവനക്കാരനായിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്.
ഇബ്രാഹിം-അവ്വമ്മ ദമ്പതികളുടെ മകനാണ് അബ്ദുൽ റസാക്ക്. ഖദീജയാണ് ഭാര്യ. മകൾ: ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകനായ മജീദ് തണലിെൻറ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.