കണ്ണൂർ സിറ്റി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അനുമോദനവും

മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും, അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങും നടന്നു.

ബലി പെരുന്നാളിന്റെ സന്ദേശം കൈമാറിക്കൊണ്ട് നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, അഷ്‌റഫ്‌ കാക്കണ്ടി, ഫൈസൽ ഇസ്മായിൽ, മാധ്യമ പ്രവർത്തകനായ നൂർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള മൊമെന്റോ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, മഷൂദ് മെച്ചറ, ഫുആദ് ടി എം, റംഷി, നസീർ പി കെ എന്നിവർ നൽകി. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും റഫ്‌സി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ വനിത വിംഗ് അഡ്മിൻമാരായ ഷാഹിനയും ഫർസാനയും നിയന്ത്രിച്ചു.

Tags:    
News Summary - Kannur City Association Eid gathering and felicitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.