Posted On
date_range Updated On
date_range ഐ.വൈ.സി.സി പുൽക്കൂട് മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഐ.വൈ.സി.സി ആർട്സ് വിങ് നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷ ഭാഗമായി സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മികച്ച രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നതായി വിധികർത്താക്കൾ പറഞ്ഞു. ഒന്നാംസമ്മാനം ബിജു കെ. പി, രണ്ടാം സമ്മാനം ജോജി അലക്സ്, മൂന്നാംസമ്മാനം പയസ് പുത്തൂർ എന്നിവർ നേടി. ആർട്സ് വിങ് കൺവീനർ ജോൺസൺ ജോസഫ്, സജീഷ് രാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.