ഐ.വൈ.സി.സി മുഹറഖ് ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഐ.വൈ.സി.സി മുഹറഖ് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ഐ.വൈ.സി.സി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് പാർക്കിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്‍റ് ഗംഗൻ മലയിലിൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് ജിതിൻ പതിയാരം ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ബെൻസി ഗനിയുട്, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ നേർന്നു. മുൻ ദേശീയ പ്രസിഡന്‍റ് അനസ് റഹീം സ്വാഗതവും ഏരിയ സെക്രട്ടറി രതീഷ് നെന്മാറ നന്ദിയും പറഞ്ഞു. ഷിഹാബ് കറുകപ്പുത്തൂർ, പി.സി. രജീഷ്, എം.കെ. ബാബു, സുഫിയാൻ, പ്രമോദ് വില്യാപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.