ഐ.വൈ.സി.സി ബഹ്‌റൈൻ രക്തക്യാമ്പിൽനിന്ന്
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബദർ അൽ സഫ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സൗജന്യ രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി. തുടർന്ന് ബി.എൽ.എസ് ട്രയിനർ അലിയുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ (സി.പി.ആർ) എപ്പോൾ, എങ്ങനെ നൽകണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഔദ്യോഗിക ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ബദർ അൽ സഫ മെഡിക്കൽ സെന്റർ മാനേജർ സകീർ ഹുസൈന് മൊമെന്റോ കൈമാറി. ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ മുത്തലിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറി രജീഷ് പി. സി. സ്വാഗതം പറഞ്ഞു. റിച്ചി കളത്തൂരേത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി ട്രഷറർ ശ്രീ. അരുൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.