മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ.വൈ.സി ഇന്റർനാഷനൽ സെമിനാറും ആരോഗ്യ ബോധവത്കരണ ക്യാമ്പും സംഘടിപ്പിച്ചു. മിഡിലീസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. അൽ നമൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മിഡിലീസ്റ്റ് ഹോസ്പിറ്റലിലെ ഡോ. രഞ്ജിത്ത് മേനോൻ ക്ലാസെടുത്തു. സൽമാനിയ ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ധൻ ഡോ. ഇഖ്ബാൽ സന്നിഹിതനായിരുന്നു.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ബഹ്റൈനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കൃഷ്ണ രാജീവിനെ ആദരിച്ചു. ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർഗനൈസിങ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും മെഡിക്കൽ വിങ് കൺവീനർ അനസ് റഹിം നന്ദിയും പറഞ്ഞു.
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സയ്ദ് മുഹമ്മദ്, രാജു കല്ലുംപുറം, ബിനു കുന്നംതാനം, ഫാസിൽ വട്ടോളി, അലൻ ഐസക്, റംഷാദ് അയിലക്കാട്, ചെമ്പൻ ജലാൽ, അൻസാർ ടി.ഇ, അൻവർ നിലമ്പൂർ, ഷഫീക് കൊല്ലം, ഷറീൻ ഷൗക്കത്ത്, സുനിത നിസാർ, നസീബ് ഫർഹാൻ ട്രാവൽസ് ഡയറക്ടർ എന്നവർ സംസാരിച്ചു. സൽമാനുൽ ഫാരിസ്, ജിതിൻ പരിയാരം, ഫിറോസ് നങ്ങാറത്ത്, സചിൻ ഹെൻട്രി, സുനിൽ ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.