മനാമ: ഈ വർഷത്തെ മദർ കെയർ-ഐ.എസ്.ബി എ.പി.ജെ ഇൻറർ ജൂനിയർ സ്കൂൾ സയൻസ് ക്വിസ് മത്സ രത്തിൽ ഇന്ത്യൻ സ്കൂൾ ടീം ജേതാക്കളായി. വിദ്യാർഥികളായ ഹർഷിൻ സിജേഷ്, ദേവശ്രീ സുശാന ്ത്കുമാർ എന്നിവർ ഉൾപ്പെടുന്നതാണ് ജേതാക്കളായ ഇന്ത്യൻ സ്കൂൾ ടീം.
ഒന്നാം റണ്ണറപ്പ ായി ക്രിസ് ഇവാൻ, പവിത്ര കൃഷ്ണ എന്നിവർ ഉൾപ്പെട്ട ന്യൂ മില്ലേനിയം സ്കൂൾ ടീം തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം റണ്ണർഅപ് സ്ഥാനം ഷാവനിത ജോസ് ആനന്ദ്, ഗീവർഗീസ് ഷിജോ കൂമുള്ളിയിൽ എന്നിവർ ഉൾപ്പെട്ട ന്യൂ ഇന്ത്യൻ സ്കൂളും മീനാക്ഷി ദീപക്, ശശാങ്കിത് രൂപേഷ് അയ്യർ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ സ്കൂൾ ടീമും പങ്കിട്ടു. ഇന്ത്യൻ സ്കൂൾ റിഫ കാമ്പസാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റ് ഫൈനലിസ്റ്റുകളിൽ ന്യൂ ഹൊറൈസൺ സ്കൂളിൽ നിന്നുള്ള രണ്ട് ടീമുകളും ഉൾപ്പെടുന്നു. മുഖ്യാതിഥി ഇന്ത്യൻ എംബസി അറ്റാഷേ (കൾചറൽ) മോഹിനി ഭാട്ടിയ, ടൈറ്റിൽ സ്പോൺസർ മദർകെയർ കൺസെപ്റ്റ് മാനേജർ സുനിൽ ഗോപാൽ എന്നിവർ ദീപം തെളിയിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, അസിസ്റ്റൻറ് സെക്രട്ടറി എൻ.എസ്. പ്രേമലത, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ, അഡ്വ. ബിനു മണ്ണിൽ വർഗീസ്, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, എ.ആർ.ജി മാർക്കറ്റിങ് ഹെഡ് കൈസാദ് സഞ്ജന, എച്ച്.ആർ ഹെഡ് ജോയൽ ഡേവിഡ്, ഇൻവെൻററി ഹെഡ് റഫീക്ക് പുളിക്കൂൽ, അസി. മാർക്കറ്റിങ് മാനേജർ വിവേക് സാഗർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ശരത് മേനോനാണ് ക്വിസ് മത്സരം നയിച്ചത്. ബഹ്റൈനിലെ 14 സ്കൂളുകളിൽനിന്ന് 38 ടീമുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.