Posted On
date_range Updated On
date_range സംയുക്ത സുരക്ഷാ പരിശീലനത്തിന് തുടക്കമായി
മനാമ: സംയുക്ത സുരക്ഷാ പരിശീലനത്തിന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിൽ തുടക്കമായി. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പബ്ലിക് സെക്യൂരിറ്റി ഓഫിസേഴ്സ് ക്ലബിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ അതോറിറ്റികളിലെയും ഡയറക്ടറേറ്റുകളിലെയും പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ചടങ്ങിൽ പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.