Posted On
date_range Updated On
date_range ഇൻഫർമേഷൻ മന്ത്രി ബ്രിട്ടീഷ് അംബാസഡറെ സ്വീകരിച്ചു
മനാമ: ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ എലിസ്റ്റർ ലോഞ്ചിനെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോകുന്നതായി ഇരുപേരും വിലയിരുത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും വഴികളും ആരായുകയും ചെയ്തു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.