Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് 29ന്
മനാമ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. നവംബർ 29ന് രാവിലെ 10.30 മുതൽ 12.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്. അംബാസഡർ വിനോദ് കെ. ജേക്കബിന് പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റില്ലാതെ രാവിലെ പത്തിനെത്താം. പ്രശ്ന പരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ഈ മാസം 27ന് മുമ്പ് അയക്കണമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.