Posted On
date_range Updated On
date_range ഇന്ത്യന്‍ അംബാസഡര്‍ വൈദ്യുതി-ജല മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വൈദ്യുതി-ജല മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ തുടര്‍ന്നുവരുന്ന ബന്ധവും സഹകരണവും അനുസ്മരിച്ച മന്ത്രി വൈദ്യുതി-ഊര്‍ജ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്താന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കി. ഈ രംഗത്ത് ബഹ്റൈന്‍ നടപ്പാക്കിയ പദ്ധതികള്‍ മന്ത്രി വിശദീകരിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ കൈവരിക്കുന്ന പുരോഗതി അഭിമാനകരമാണെന്ന് അംബാസഡര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.