ഇമാം അൽ ഹുസൈൻ മെഡിക്കൽ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സായിദ് ജവാദ് ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഇമാം അൽ ഹുസൈൻ മെഡിക്കൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു
മനാമ: ആശൂറ ആചരണം സുഗമമായി നടത്തുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മുഖ്യപരിഗണനയാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് സായിദ് ജവാദ് ഹസൻ പറഞ്ഞു. ആശൂറ ആചരണത്തോടനുബന്ധിച്ച് മനാമയിൽ ഇമാം അൽ ഹുസൈൻ മെഡിക്കൽ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ, ജാഫ്രി ഔഖാഫ് ചെയർമാൻ യൂസുഫ് സലേഹ് അസ്സാലിഹ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ക്ലിനിക്ക് സജ്ജമാക്കാൻ സർക്കാർ കോഓഡിനേഷൻ കമ്മിറ്റി നൽകിയ പിന്തുണക്ക് ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ആശൂറ ദിനങ്ങളിൽ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.