ഹൂതികൾ അയക്കുന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ (ഫയൽ ഫോട്ടോ)
Posted On
date_range Updated On
date_range ഹൂതി തീവ്രവാദ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു
മനാമ: സൗദിയിലെ ജീസാൻ നഗരത്തിനു നേരെ ഹൂതി തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾ ഇല്ലാതാക്കേണ്ടത് മേഖലയുടെ സുരക്ഷക്ക് അനിവാര്യമാണ്. ഹൂതികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്ന് വിവിധ അന്താരാഷ്ട്ര വേദികളോട് ബഹ്റൈൻ ആവശ്യപ്പെട്ടു. തീവ്രവാദ ആക്രമണത്തിനു പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.