കെ.എം.സി.സി ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ ഒരുക്കിയ ചിത്രപ്രദർശനം
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കെ.എം.സി.സി ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരുക്കിയ ചിത്ര പ്രദർശനം പ്രവാസികൾക്കിടയിൽ ജനശ്രദ്ധയാകർഷിക്കുന്നു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് പത്രപ്രവർത്തക രാജി ഉണ്ണികൃഷ്‌ണനാണ് പ്രദർശനത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
ചിത്രപദർശനത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആഗമനം തൊട്ട് ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയശേഷം ജനാധിപത്യ രീതിയിൽ ആദ്യമായി അധികാരത്തിൽ വന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ മന്ത്രിസഭയും മന്ത്രിസഭാഗംങ്ങളെയും ഉൾപെടുത്തി കൊണ്ടുള്ള ഒരു മുഴുനീള ചരിത്രപശ്ചാത്തലത്തിലാണ് ചിത്ര പദർശനം ഒരുക്കിയിട്ടുള്ളത്.
പുതുതലമുറക്കും, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ഏറെ പ്രയോജനം ലഭ്യമാവുന്ന ചിത്രപദർശനം ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, അതിൽ പങ്കാളികളായ നമ്മുടെ ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര പോരാളികളെയും മറവിക്ക് വിധേയമാക്കരുത് ഒപ്പം നിത്യസ്‌മരണയിൽ അവരുണ്ടാവണമെന്ന സന്ദേശമാണ് ഈ ചിത്രപദർശനത്തിൻ്റെ ആശയം. ഏതാനും ദിവസങ്ങൾ കൂടി വൈകീട്ട് 5 മുതൽ രാത്രി 10 വരെ ചിത്ര പ്രദർശനം ഉണ്ടായിരിക്കുമെന്നും, എല്ലാ പ്രവാസി സമൂഹത്തെയും ചിത്രപ്രദർശനം കാണാൻ ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.