മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ ആ​രോ​ഗ്യ സ​മി​തി​ക​ളെ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ആ​ദ​രി​ച്ച​പ്പോ​ൾ

മികച്ച സേവനം നടത്തിയ ആരോഗ്യ സമിതികളെ ആദരിച്ചു

മ​നാ​മ: മി​ക​ച്ച സേ​വ​നം കാ​ഴ്​​ച​വെ​ച്ച ദേ​ശീ​യ ആ​രോ​ഗ്യ സ​മി​തി​ക​ളെ ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഇൗ​ദ്​ അ​സ്സാ​ലി​ഹ്​ ആ​ദ​രി​ച്ചു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ലും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ലും ഇൗ ​സ​മി​തി​ക​ളു​ടെ പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള സ​മി​തി, എ​യ്​​ഡ്​​സ്​​ ത​ട​യു​ന്ന​തി​നു​ള്ള ദേ​ശീ​യ സ​മി​തി, പു​ക​വ​ലി​യും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സ​മി​തി എ​ന്നി​വ​യെ​യാ​ണ്​ ആ​ദ​രി​ച്ച​ത്. വി​വി​ധ ആ​രോ​ഗ്യ സ​മി​തി​ക​ളു​ടെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​ ആ​രോ​ഗ്യ രം​ഗ​ത്ത്​ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ രാ​ജ്യ​ത്തെ സ​ഹാ​യി​ച്ച​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ ആ​രോ​ഗ്യ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യും പ്ര​ശം​സ​നീ​യ​മാ​ണ്. രോ​ഗ​മു​ക്ത​മാ​യ ഒ​രു ബ​ഹ്​​റൈ​നി സ​മൂ​ഹ​ത്തി​നാ​യി ഇൗ ​സ​മി​തി​ക​ളു​മാ​യി തു​ട​ർ​ന്നും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വി​വി​ധ സ​മി​തി​ക​ളി​ലെ 41 ആം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 

Tags:    
News Summary - Health committees honored for outstanding service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.