Representative Image

ബഹ്​റൈനിൽ ഹെൽത്ത്​​ സെൻററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

മനാമ: ഏപ്രിൽ ഒന്ന്​ മുതൽ ബഹ്​റൈനിൽ ഹെൽത്ത്​​ സ​െൻററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഏഴ്​ മുതൽ വൈകീട്ട്​ ഏഴ്​ വരെയാണ്​ ഹെൽത്ത്​​ സ​െൻററുകൾ പ്രവർത്തിക്കുക. നോർത്ത്​ മുഹറഖ്​ ഹെൽത്ത്​​ സ​െൻറർ, റിഫയിലെ യൂസഫ്​ എഞ്ചിനീയർ ഹെൽത്ത്​ സ​െൻറർ, ഹമദ്​ കാനൂ ഹെൽത്ത്​​ സ​െൻറർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.

മുഹമ്മദ്​ ജാസിം ഹെൽത്ത്​​ സ​െൻറർ രാവിലെ ഏഴ്​ മുതൽ രാത്രി 11 വരെയും ശൈഖ്​ സൽമാൻ ഹെൽത്ത്​​ സ​െൻറർ രാവിലെ രാവിലെ ഏഴ്​ മുതൽ ഉച്ചക്ക്​ 2.15 വരെയുമാണ്​ പ്രവർത്തിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത്​സ​െൻറററുകളിൽ മറ്റ്​ ഹെൽത്ത്​​ സ​െൻററുകളിലെ രോഗികളെ അവയുടെ പ്രവർത്തന സമയത്തിന്​ ശേഷവും വാരാന്ത്യങ്ങളിലും ഒൗദ്യോഗിക അവധി ദിനങ്ങളിലും സ്വീകരിക്കും.

Tags:    
News Summary - health center working time changed in bahrain -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.