ഹർഷം 2026" പോസ്റ്റർ പ്രകാശനം സിനിമ നടൻ രമേഷ് പിഷാരടി നിർവഹിക്കുന്നു
ഹർഷം 2026" പോസ്റ്റർ പ്രകാശനം
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ പത്തനംതിട്ട ഫെസ്റ്റ് " ഹർഷം 2026 " പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ നടൻ രമേഷ് പിഷാരടി പ്രകാശനം ചെയ്തു.
പ്രോഗ്രാം ജനറൽ കൺവീനർ ജീസൺ ജോർജ്, പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ, പാലക്കാട് ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജില്ല സെക്രട്ടറിമാരായ കോശി ഐപ്പ്, ബിനുമാമൻ, സിബി അടൂർ എന്നിവർ നേതൃത്വം നൽകി. ഡിസംബറിൽ വിവിധ കായിക - സാംസ്കാരിക പ്രോഗ്രാമുകളോട് കൂടി തുടങ്ങുന്ന "ഹർഷം 2026 " ഫെബ്രുവരി ആറിന് സമാപിക്കും.
സമാപന സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും.
സമ്മേളനത്തിൽ കേരളത്തിലെ കോൺഗ്രസ്സിന്റെ സമുന്നതരായ നേതാക്കളും ബഹ്റൈനിലെ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഫ്ലവേഴ്സ് ചാനൽ കോമഡി ഫെയിം രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട് , സുജിത്ത് കോന്നി എന്നിവർ നേതൃത്വം നൽകുന്ന ടീം പത്തനംതിട്ടയുടെ കോമഡി ഷോയും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.