ഹാമിൽട്ടൺ വിജയ പീഠത്തിൽ

ബഹ്​റൈനിലും ഹാമിൽട്ടൺ

മനാമ: ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാൻഡ്​പ്രീ മത്സരത്തിൽ മെഴ്​സിഡസി​െൻറ ലൂയിസ്​ ഹാമിൽട്ടൺ ജേതാവ്​. ഇൗ സീസണിലെ 11ാം ജയത്തോടെയാണ്​ ലോകചാമ്പ്യ​െൻറ കുതിപ്പ്​.

റെഡ്​ ബുള്ളി​െൻറ മാക്​സ്​ വെർസ്​റ്റാപ്പെൻ രണ്ടാമതും അലക്​സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി. നാടകീയത നിറഞ്ഞ ഫൈനൽ മത്സരത്തിൽ രണ്ട്​ അപകടങ്ങൾക്കാണ്​ സഖീറിലെ ബഹ്​റൈൻ ഇൻറർനാഷനൽ സർക്യൂട്ട്​ സാക്ഷ്യംവഹിച്ചത്​.

മത്സരം ആരംഭിച്ചയുടനെ ഹാസി​െൻറ റൊമെയ്​ൻ ഗ്രോസീൻ ഒാടിച്ച കാർ വേലിയിലിടിച്ച്​ തീപിടിക്കുകയായിരുന്നു. തുടർന്ന്​ മത്സരം നിർത്തിവെച്ചു. റൊമെയ്​ൻ ഗ്രോസീൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.ഗ്രിഡിൽ 19ാമതായി ഇറങ്ങിയ ​ഗ്രോസീ​​െൻറ കാർ ​ട്രാക്കിൽ എതിർഭാഗത്തേക്ക്​ മാറി ഡാനിൽ കിവ്യാത്തി​െൻറ ആൽഫ ​ടോറിയിൽ തട്ടി വേലിയിൽ ഇടിക്കുകയായിരുന്നു.

നിറയെ ഇന്ധനമുണ്ടായിരുന്ന കാർ അടുത്തനിമിഷം അഗ്​നിഗോളമായി. പ്രാഥമികശുശ്രൂഷ നൽകിയ ശേഷം ഗ്രോസീനെ ആശുപത്രിയിലേക്ക്​ മാറ്റി. ഒരു മണിക്കൂറിലേറെ വൈകി വീണ്ടും മത്സരം ആരംഭിച്ചതും അപകടത്തോടെയാണ്​.

ഇത്തവണയും ഡാനിൽ കിവ്യാത്തി​െൻറ ആൽഫ ​ടോറി തന്നെയായിരുന്നു വില്ലനായത്​. കിവ്യാത്തി​െൻറ കാറിൽ തട്ടി ലാൻസ്​ സ്​ട്രോളി​െൻറ കാർ തലകീഴായി മറിഞ്ഞു. സ്​​ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.  വൈകാതെ മത്സരം പുനരാരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT