Posted On
date_range Updated On
date_range ഹമദ് രാജാവ് ഫോണിൽ വിളിച്ച് ഉർദുഗാന് ആശംസ അറിയിച്ചു
മനാമ: തുർക്കിയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ടെലിഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. തുർക്കിയയുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ പ്രവർത്തിക്കാനുള്ള കരുത്ത് ഉർദുഗാന് ലഭിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
ബഹ്റൈനും തുർക്കിയയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഭാവിയിൽ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയും ഇരുപേരും പങ്കുവെച്ചു. ആശംസകൾ നേരിൽ വിളിച്ചറിയിച്ചതിന് ഹമദ് രാജാവിന് നന്ദിയും കടപ്പാടും അറിയിക്കുന്നതായി ഉർദുഗാൻ വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.