Posted On
date_range Updated On
date_range ഗൾഫ് എയർ സൗദിയിൽനിന്ന് ചാർേട്ടഡ് സർവിസ് നടത്തുന്നു
മനാമ: ബഹ്റൈെൻറ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യയിലേക്ക് ചാർേട്ടഡ് സർവിസ് നടത്തുന്നു. ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൊച്ചി, മംഗലാപുരം, അഹ്മദാബാദ്, ചെന്നൈ തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. കോവിഡ്-19 പ്രതിസന്ധിക്കിടയിലും സർവിസ് നടത്തുന്ന ചുരുക്കം എയർലൈൻസുകളിൽ ഒന്നാണ് ഗൾഫ് എയർ. കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിനുവേണ്ടി രണ്ടു ചാർേട്ടഡ് സർവിസുകൾ കൊച്ചിയിലേക്ക് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.