എന്നും ഹരിതം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു
Posted On
date_range Updated On
date_range ഹരിതവത്കരണം: 49,000 വൃക്ഷത്തൈകൾ നട്ടു
മനാമ: രാജ്യത്തെ ഹരിതാഭമാക്കുന്നതിനുള്ള 'എന്നും ഹരിതം' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 49,000 വൃക്ഷത്തൈകൾ നട്ടതായി നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് അറിയിച്ചു. 73,000 ചതുരശ്ര മീറ്ററിൽ 34 പദ്ധതികളിലൂടെയാണ് ഇത്രയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലായി മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും മുനിസിപ്പാലിറ്റികളും പരിസ്ഥിതികാര്യ സുപ്രീം കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.