ഇ​ട​പ്പാ​ള​യം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ​നി​ന്ന്

ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് ‘റി​ഥം’ ലോ​ഗോ പ്ര​കാ​ശ​ന​വും

മ​നാ​മ: ഇ​ട​പ്പാ​ള​യം ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ 2026 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. സം​ഘ​ട​ന​യു​ടെ പു​തി​യ ക​ലാ​വി​ഭാ​ഗ​മാ​യ ‘റി​ഥം ഇ​ട​പ്പാ​ള​യം’ മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​ന​മാ​യി​രു​ന്നു ച​ട​ങ്ങി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് വി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഹാ​രി​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ശി​വ​പ്ര​സാ​ദ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ വ​രാ​നി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബൈ​ലോ ഭേ​ദ​ഗ​തി​ക​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ന്നു. ച​ട​ങ്ങി​ൽ ‘റി​ഥം ഇ​ട​പ്പാ​ള​യം’ മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ര​ക്ഷാ​ധി​കാ​രി രാ​ജേ​ഷ് ന​മ്പ്യാ​ർ നി​ർ​വ​ഹി​ച്ചു.

കി​ഡ്സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​വി​ധ നൃ​ത്ത​പ​രി​പാ​ടി​ക​ളും റി​ഥം ഇ​ട​പ്പാ​ള​യം ടീം ​അ​വ​ത​രി​പ്പി​ച്ച ഗാ​ന​നി​ശ​യും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ന്യൂ ​ഇ​യ​ർ കാ​ർ​ഡ് മേ​ക്കി​ങ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ വെ​ച്ച് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഹു​ൽ കാ​ല​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - General Body Meeting and Musical Band 'Rhythm' Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.