മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സായുധ സേന നാവികസേന കമാൻഡർമാരുടെ 24ാമത് യോഗം സമാപിച്ചു. റോയൽ ബഹ്‌റൈൻ നേവൽ ഫോഴ്സിന്റെ പ്രതിനിധിയായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ആണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്.
ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് മിലിട്ടറി അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മേജർ ജനറൽ സ്റ്റാഫ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഫദാല, ജി.സി.സി യൂണിഫൈഡ് മിലിട്ടറി കമാൻഡ് കമാൻഡർ മേജർ ജനറൽ സ്റ്റാഫ് അബ്ദുൽ അസിസ് ബിൻ അഹമ്മദ് അൽ ബലൂവി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗൾഫിലെ നാവിഗേഷൻ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. പങ്കാളിത്തം ഏകോപിപ്പിക്കുക, പ്രതിരോധ ആശയങ്ങൾ ഏകീകരിക്കുക, സംയുക്ത പ്രവർത്തനങ്ങളിൽ സഹകരണവും സംയോജനവും വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അജണ്ടകളാണ് യോഗം അവലോകനം ചെയ്തത്.
വിവിധ വെല്ലുവിളികളെ നേരിടുന്നതിലും ജി.സി.സി രാജ്യങ്ങളുടെ സമുദ്ര സുരക്ഷാ പങ്ക് ശക്തിപ്പെടുത്തുന്നതിലും യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടാതെ മേഖലയിലെ നാവിഗേഷന്റെ സ്വാതന്ത്ര്യവും സമുദ്രപാതകളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള വഴികളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.