Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി: പ്രിൻസ് സൽമാൻ നയിക്കും
മനാമ: 41ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ ചൊവ്വാഴ്ച സൗദിയിലേക്ക് പുറപ്പെടും. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നിർദേശാനുസരണം ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സംഘത്തെ കിരീടാവകാശി നയിക്കും.
ജി.സി.സി രാജ്യങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും അനുസൃതമായ നടപടികൾക്ക് ബഹ്റൈൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. അബ് ദുല്ലതീഫ് ബിൻ റാഷിദ് അൽസയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽഖലീഫ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.