ഫാ. ടോം ഉഴുന്നാലിൽ എത്തി: സിംസ്​ വർക്ക്​ ഒാഫ്​  മെഴ്​സി അവാർഡ്​  വിതരണ പരിപാടി നാളെ 

മനാമ: സിംസ്​ വർക്ക്​ ഒാഫ്​ മെഴ്​സി​ അവാർഡ്​ വിതരണ പരിപാടി നാളെ വൈകീട്ട്​ എട്ടിന്​ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. സൽമാനിയ ‘മർമ്മറീസ്​’ ഹാളിലാണ്​ പരിപാടി നടക്കുന്നത്​. പരിപാടിയിൽ വിശിഷ്​ടാതിഥിയായ ഫാ.ടോം ഉഴുന്നാലിൽ ഇന്നലെ ബഹ്​റൈനിലെത്തി. ഫാ ടോം ഉഴുന്നാലിനും, അവാർഡ് ഏറ്റുവാങ്ങാൻ എത്തിയ ഡോ എം.എസ് സുനിലിനും സിംസ് ഭാരവാഹികളും അംഗങ്ങളും എയർപോർട്ടിൽ സ്വീകരണം ഉൗഷ്​മളമായ നൽകി. 27 ന്​ സിംസ്​ ഗുഡ്​ വിൻ ഹാളിൽ നടക്കുന്ന പൗരസ്വീകരണത്തിൽ ബഹ്​റൈൻ സമൂഹത്തി​​​​െൻറ സ്​നേഹാദരങ്ങൾ ഫാ. ടോം  ഏറ്റുവാങ്ങും. പൗര സ്വീകരണത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സിംസ് പ്രസിഡൻറ്​ ബെന്നി വർഗ്ഗീസ്, സെക്രട്ടറി നെൽസൺ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

Tags:    
News Summary - fr. tom uzhunnalil-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT