Posted On
date_range Updated On
date_range വീട്ടിൽ മോഷണം: നാലുപേർ പിടിയിൽ
മനാമ: വീട്ടിൽനിന്നും വിലപിടിച്ച വസ്തുക്കൾ മോഷണം നടത്തിയ നാല് പ്രതികൾ പൊലീസ് പിടിയിൽ.
ദക്ഷിണ മേഖല ഗവർണറേറ്റ് പരിധിയിലെ വീട്ടിൽ നിന്നാണ് 20,000 ദീനാർ വില വരുന്ന വസ്തുക്കൾ നാലു പേർ ചേർന്ന് മോഷ്ടിച്ചത്.
പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് ഏഷ്യൻ വംശജർ പിടിയിലായി. രണ്ടു പേർ വീടിന് പുറത്ത് നിരീക്ഷണം നടത്തുകയും മറ്റ് രണ്ടു പേർ വീട്ടിൽ കടന്ന് എ.സി, ജനലുകൾ തുടങ്ങിയവ മോഷ്ടിക്കുകയുമായിരുന്നു.
സ്ക്രാപ് കടയിൽ ജോലി ചെയ്യുന്നവരായിരുന്നു പ്രതികളിൽ രണ്ടു പേർ.
മോഷ്ടിച്ച സാധനങ്ങൾ സ്ക്രാപ് കടയിൽ വിൽപനക്കായി വെച്ചതായും പൊലീസ് കണ്ടെത്തി.
നിയമനടപടികൾ പൂർത്തിയാക്കാനായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.