Posted On
date_range Updated On
date_range വ്യാജരേഖ ചമക്കൽ: സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ
മനാമ: വ്യാജരേഖ ചമച്ച കേസിൽ മുനിസിപ്പാലിറ്റി പരിശോധകനും സെക്ഷൻ ഹെഡും പിടിയിൽ. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതിനാണ് റിമാൻഡ് ചെയ്തത്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന വിഭാഗത്തിന്റെ പരിശോധനയിൽ വ്യാജരേഖ കണ്ടെത്തുകയായിരുന്നു. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് വ്യാജരേഖ ചമച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ കേസ് കോടതി നാളെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.