മനാമ: വ്യാജരേഖ ചമക്കുകയും സാമ്പത്തിക വെട്ടിപ്പ് നടത്തുകയും ചെയ്ത മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് കോടതി നടപടി നേരിടുന്നത്.
ഉദ്യോഗസ്ഥരിലൊരാൾ വിരമിച്ചയാളാണ്. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയും പൊതുമുതൽ കൈക്കലാക്കാൻ ശ്രമിക്കുകയുമായിരുന്നു ഇവർ. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതേതുടർന്ന് ഇവരെ റിമാൻഡ് ചെയ്യാനും കോടതി നടപടികളിലേക്ക് നീങ്ങാനും പ്രോസിക്യൂഷൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.