Posted On
date_range Updated On
date_range ട്വന്റി20 നാടൻ പന്തുകളി ടൂർണമെന്റ്
മനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് ട്വന്റി20 നാടൻ പന്തുകളി ടൂർണമെന്റ് തുടങ്ങി. ‘മഹിമ ഇലക്ടിക്കൽസ്’ട്രോഫിക്കു വേണ്ടിയുള്ള മത്സരപരമ്പരയുടെ ഉദ്ഘാടനം നാടൻ പന്തുകളി താരം കെ.ഇ. ഈശോ ഈരേച്ചേരിൽ നിർവഹിച്ചു. വാകത്താനം, മണർകാട്, പാമ്പാടി, ചമ്പക്കര, മാങ്ങാനം ടീമുകൾ പങ്കെടുക്കും.
ഉദ്ഘാടനമത്സരത്തിൽ ചമ്പക്കര ടീമിനെ പരാജയപ്പെടുത്തി മാങ്ങാനം ടീം ജേതാക്കളായി. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഏപ്രിൽ ആദ്യവാരത്തോടെ നടക്കുമെന്ന് ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.