ഹൈഫ ഫൈസൽ
Posted On
date_range Updated On
date_range ഒന്നാം റാങ്ക് തിളക്കവുമായി ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥിനി
മനാമ: അളഗപ്പ യൂനിവേഴ്സിയിൽനിന്ന് ഒന്നാം റാങ്കിന്റെ തിളക്കവുമായി ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർഥിനി. ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഫൈസൽ കുഞ്ഞിമുഹമ്മദിന്റെ മകൾ ഹൈഫ ഫൈസലാണ് അളഗപ്പ യൂനിവേഴ്സിറ്റിയുടെ ബി.എസ്സി ഇന്റീരിയർ ഡിസൈനിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
കെ.എം.സി.സി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റുകൂടിയാണ് ഫൈസൽ കുഞ്ഞിമുഹമ്മദ്. കണ്ണൂരിലെ അബാറ്റ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് (അൽ സലാം കോളജ്) ഹൈഫ പഠനം പൂർത്തിയാക്കിയത്. പിതാവ് ഫൈസൽ 30 കൊല്ലമായി ബഹ്റൈനിൽ പ്രവാസിയാണ്. ഹൈഫ ഫൈസൽ പ്ലസ് ടു വരെ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.