Posted On
date_range Updated On
date_range സമാഹീജിലെ വീട്ടിൽ തീപിടുത്തം: ഒരാൾ മരിച്ചു
മനാമ: സമാഹീജിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തെതുടർന്ന് ഒരാൾ മരിച്ചു. 23 വയസ്സുകാരനാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഇയാളെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വീടിനുള്ളിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തി.
ദേശീയ ആംബുലൻസ് സംഘം രക്ഷപ്പെടുത്തിയ യുവാവിന് അടിയന്തര വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികൾ സ്വീകരിച്ചതായും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.