36 വർഷത്തെ ബഹ്റൈനിലെ സേവനത്തിനുശേഷം നാട്ടിലേക്കു പോകുന്ന ജേക്കബ് റോയിക്ക് ബഹ്റൈൻ കേരളീയ സമാജം നൽകിയ യാത്രയയപ്പ്
ജേക്കബ് റോയിക്ക് യാത്രയയപ്പ് നൽകി
മനാമ: 36 വർഷത്തെ ബഹ്റൈനിലെ സേവനത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങുന്ന ജേക്കബ് റോയിക്ക് ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പ് നൽകി. മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിനു നടന്ന ഫിലിം ക്ലബ് അവാർഡ് ഫെസ്റ്റിവലിൽ ബി.കെ.എസ് അദ്ദേഹത്തെ ആദരിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് ഭരണസമിതി അംഗങ്ങൾ, അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള മെമന്റോ സമ്മാനിച്ചു. 2004ലെ കേരളോത്സവം ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജേക്കബ് റോയ്. ഹസൻ ആൻഡ് ഹബീബ് ഗ്രൂപ് ഓഫ് കമ്പനികളിൽ (ഫൈൻ ഫുഡ്, കാൻഡ ഡ്രൈ) 33 വർഷമായി ജോലി ചെയ്തുവരുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.