പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
അബ്ദുറഹിമാൻ പയ്യോളിക്ക് മുഹറഖ് ഏരിയ കെ.എം.സി.സി
നൽകിയ യാത്രയയപ്പ്
യാത്രയയപ്പ് നൽകി
മനാമ: മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹിമാൻ പയ്യോളിക്ക് മുഹറഖ് ഏരിയ കെ.എം.സി.സി യാത്രയയപ്പ് നൽകി. പ്രസിഡന്റ് അഷറഫ് ബാങ്ക് റോഡിന്റെ അധ്യക്ഷതയിൽ എൻ.കെ. കരീം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ കരുവാണ്ടി, കെ.ടി. അബു യൂസഫ്, യൂസഫ് തോടന്നൂർ, അബ്ദുസമദ് മൂടാടി, ഇബ്രാഹിം തിക്കോടി, എസ്.കെ. നാസർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി. ഷഫീഖ്, സിറാജ് തുളിപ്പ് എന്നിവർ നേതൃത്വം നൽകി. റഷീദ് തുളിപ്പ് സ്വാഗതവും ഷറഫുദ്ദീൻ മൂടാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.