Posted On
date_range Updated On
date_range വ്യാജ പാസ്പോർട്ട്: കനേഡിയൻ പൗരന് മൂന്നു വർഷം തടവ്
മനാമ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബഹ്റൈനിലെത്തിയ കനേഡിയൻ പൗരന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം പ്രതിയെ നാടുകടത്തും.
കിങ് ഫഹദ് കോസ്വേ വഴിയാണ് ഇയാൾ വ്യാജ പാസ്പോർട്ടുമായി വന്നത്. പാസ്പോർട്ട് വ്യാജമായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. കനേഡിയൻ എംബസിയുമായി സഹകരിച്ചാണ് നാഷനാലിറ്റി പാസ്പോർട്ട് താമസ കാര്യാലയം അന്വേഷണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.