Posted On
date_range Updated On
date_range ‘സി.എച്ച്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവ്’
മനാമ: മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ മുസ്ലിം സമുദായത്തിന് അഭിമാനബോധം നൽകിയ നേതാവായിരുന്നു സി.എച്ച്.മുഹമ്മദ് കോയ എന്ന് നൗഷാദ് ബാഖവി ചിറയിൻകീഴ് അഭിപ്രായപ്പെട്ടു.കെ.എം.സി.സി. കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ സി.എച്ച്.അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനാമ കെ.എം.സി.സി ഹാളിൽ പ്രസിഡൻറ് എ.പി.ഫൈസലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. സി.കെ.അബ്ദുറഹ്മാൻ, ഗഫൂർ കൈപ്പമംഗലം, പി.വി.സിദ്ദീഖ്, ഒ.കെ.കാസിം, അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കെ.കെ.സി.മുനീർ, ബഷീർ ഓമശ്ശേരി, അബ്ദുറഹ്മാൻ ഹാജി, നാസർ ഹാജി, അഷ്റഫ് കാട്ടിൽപീടിക, ഹാഷിം, കുഞ്ഞമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു. ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും സൂപ്പി ജീലാനി നന്ദിയുംരേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.