Posted On
date_range Updated On
date_range കാജൽ ‘ജോയ് ആലുക്കാസ്’ ഗ്രൂപ്പ് ബ്രാൻറ് അംബാസഡർ
മനാമ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിെൻറ ബ്രാൻറ് അംബാസഡറായി ഹിന്ദി ചലചിത്ര താരം കാജൽ ദേവ്ഗൻ ചുമതലയേറ്റു. ഹിന്ദി സിനിമ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് കാജൽ എന്ന് ജ്വല്ലറി ഗ്രൂപ്പിെൻറ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. തങ്ങളുടെ ജ്വല്ലറിയുടെ ബ്രാൻറ് അംബാസഡറായി കാജൽ നിയമിതയായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് കാജൽ പറഞ്ഞു. 12 രാജ്യങ്ങളിലായി 140 ഷോറൂമുകളുള്ള ജ്വല്ലറി ഗ്രൂപ്പാണ് േജായ് ആലുക്കാസ്. ഗൾഫ് രാജ്യങ്ങളിലുടനീളം അവർക്ക് നിരവധി ശാഖകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.