Posted On
date_range Updated On
date_range അസ്കറിൽ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു
മനാമ: അസ്കറിൽ പുതിയ പള്ളി തുറന്നു. അസ്മ ബിൻത് ജാസിം അൽ ബുെഎനയ്ൻ പള്ളിയുടെ ഉദ്ഘാടന ചടങ്ങ് നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെൻറ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. സുന്നി എൻഡോവ്മെൻറ്സ് കൗൺസിൽ ചെയർമാൻ ഡോ.റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരി ഉദ്ഘാടനം നിർവഹിച്ചു. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് സെക്രട്ടറി ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ ശോംലി സന്നിഹിതനായിരുന്നു. വിവിധ പ്രദേശങ്ങളിൽ പള്ളികൾ നിർമിക്കാൻ അനുവാദം തന്ന രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്ക് അൽഹാജിരി നന്ദി രേഖപ്പെടുത്തി. ശൈഖ ആമിന ബിൻത് ഖലീഫ ആൽ ഖലീഫ അവരുടെ മാതാവിെൻറ സ്മരണാർഥമാണ് പള്ളി നിർമിക്കാൻ ധനസഹായം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.