Posted On
date_range Updated On
date_range ഈദിയ്യ -2024 ഈദ് സംഗമം നാളെ
മനാമ: ഈദുൽ ഫിത്റിനോടനുബന്ധിച്ച് അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ (മലയാള വിഭാഗം) നടത്തുന്ന ഈദ് സംഗമം വ്യാഴാഴ്ച വൈകീട്ട് 6.30 മുതൽ ഉമ്മുൽ ഹസ്സം കിങ് ഖാലിദ് മസ്ജിദിന് സമീപമുള്ള ഇഫ്താർ ടെന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ മുനവ്വർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും. റയ്യാൻ മദ് റസ വിഭാഗം റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.