Posted On
date_range Updated On
date_range ബലിപെരുന്നാൾ നമസ്കാരം: ബഹ്റൈൻ അൽ ഫാതിഹ് മസ്ജിദിൽ 30 പേർക്ക് മാത്രം പ്രവേശനം
മനാമ: കോവിഡ് പ്രോട്ടോകോൾ ശക്തമായി പിന്തുടരുന്നതിന്‍റെ പശ്ചാത്തലത്തിൽ ബലിപെരുന്നാൾ നമസ്കാരം അൽ ഫാതിഹ് മസ്ജിദിൽ 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം അറിയിച്ചു.
അറഫ ദിനം മുതൽ നാല് ദിവസത്തേക്ക് ഒാറഞ്ച് അലർട്ടുള്ളതിനാലാണ് ഇത്തരമൊരു തീരുമാനം. ഇൗ ദിവസങ്ങളിൽ പള്ളിക്കകത്ത് 30 പേരിൽ കൂടാത്ത ആളുകൾക്ക് സാധാരണ നമസ്കാരം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.