ബഹ്​റൈൻ ഡ്യൂട്ടി ഫ്രീ റാഫ്​ൾ ഡ്രോയിൽ വടകര സ്വദേശിക്ക്​ കോടികൾ വില വരുന്ന കാർ സമ്മാനം 

മനാമ: ബഹ്​റൈൻ ഡ്യൂട്ടി ഫ്രീയുടെ റാഫ്​ൾ ഡ്രോയിൽ വടകര സ്വദേശി വിവേക്​ ബിജുവിന്​ മെഗ സമ്മാനം. ഏകദേശം 65,000 ദിനാർ വില വരുന്ന ബി.എം.ഡബ്ല്യു ​െഎ.എട്ട്​ മോഡൽ കാറാണ്​ ബിജുവിന്​ സമ്മാനമായി ലഭിച്ചത്​. മാർച്ചിൽ നാട്ടിൽ പോകു​േമ്പാഴാണ്​ വിമാനത്താവളത്തിൽ വെച്ച്​ 60ദിനാർ മുടക്കി ടിക്കറ്റ്​ എടുത്തതെന്ന്​ ഇപ്പോൾ അവധിക്കായി നാട്ടിലുള്ള ബിജു പറഞ്ഞു. 15ന്​ ബഹ്​റൈനിൽ മടങ്ങിയെത്തും. 16ന്​ നടക്കുന്ന ചടങ്ങിൽ കാർ സ്വീകരിക്കും. രണ്ടുവർഷം മുമ്പ്​ ടിക്കറ്റെടുത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന്​ ബിജു പറഞ്ഞു. ഒരിക്കൽ കൂടി ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നു. 1300 ടിക്കറ്റുകൾ വിറ്റഴിയു​േമ്പാഴാണ്​ ഡ്യൂട്ടി ഫ്രീയിൽ നറുക്കെടുക്കുന്നത്​. 
കാർ ആവശ്യക്കാർക്ക്​ വിൽക്കാനാണ്​ പദ്ധതി. ഇതിനുള്ള അന്വേഷണം ആ​രംഭിച്ചിട്ടുണ്ട്​. ബഹ്​റൈൻ റോയൽ ഫ്ലൈറ്റിൽ ജോലി ചെയ്യുന്ന ബിജു ഭാര്യ ഷീജക്കും ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളായ മക്കൾ ആദി, ദിയ എന്നിവർക്കുമൊപ്പമാണ്​ ബഹ്​റൈനിൽ താമസിക്കുന്നത്​. 

Tags:    
News Summary - dutyfree baharin gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-25 08:17 GMT
access_time 2024-05-25 07:14 GMT