ബഹ്റൈനിൽ പിഞ്ചുമക്കളുടെ മുന്നിൽ മലയാളി മുങ്ങിമരിച്ചു

മനാമ: ബഹ്റൈനിൽ പിഞ്ചുമക്കളുടെ മുന്നിൽ മലയാളി പ്രവാസി മുങ്ങിമരിച്ചു. ഇരിഞ്ഞാലക്കുട പടിയൂർ രഞ്ജിത് കാരയിൽ (42) ആണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ബഹ്റൈനിലെ ഉമ്മുൽഹംസത്തെ നീന്തൽക്കുളത്തിൽ മരിച്ചത്.

നീന്തുന്നതിനിടെ പിതാവ് വെള്ളത്തിൽ താഴ്ന്നുപോയതായി കുട്ടികൾ അമ്മയോട് ചെന്ന് പറയുകയും അവർ ഒാടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ പോകുകയായിരുന്നു.

കഴിഞ്ഞ 12 വർഷമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം ഇലക്ട്രോണിക്കൽ ഡിസൈനറാണ്. ഭാര്യ: സിനി രഞ്ചിത്ത്. മക്കൾ: ശ്രീഹരി (മൂന്നാം ക്ലാസ്), ഹരിത രഞ്ചിത്ത് (ഒന്നാം ക്ലാസ്).

Tags:    
News Summary - drowning death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT