Posted On
date_range Updated On
date_range സൗദി കോസ്വേയിൽ കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
മനാമ: സൗദി കോസ്വേയിൽ വാഹനാപകടത്തെ തുടർന്ന് കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നു. അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും സംഭവസ്ഥലത്തേക്ക് വേഗത്തിൽ എത്തിച്ചേരുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിരുന്നെങ്കിലും ഏതാനും മണിക്കൂറുകൾക്കകം പുനരാരംഭിച്ചു. മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങൾ അറിവായിട്ടില്ല. അപകട കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.