Posted On
date_range Updated On
date_range ബഹ്റൈൻ കേരളീയ സമാജത്തിന് ഡോ. രവി പിള്ള 100 വിമാന ടിക്കറ്റുകൾ നൽകും
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക എകോപന സമിതിയുടെ കോവിഡ് ചാരിറ്റി പ്രവർത്തനങ്ങളിൽ പ്രമുഖ വ്യവസായി ഡോ. രവി പിള്ള സംതൃപ്തി രേഖപ്പെടുത്തി. കോവിഡ് ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവൻ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ഡോ. രവി പിള്ളയുമായി നടത്തിയ സംഭാഷണത്തിലാണ് സേവന പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന 100 പേർക്ക് ആദ്യഘട്ടത്തിൽ ടിക്കറ്റ് നൽകുമെന്ന് ഡോ. രവി പിള്ള സമാജം പ്രസിഡൻറിനെ അറിയിച്ചു. കോവിഡ് ബാധിത മേഖലകളിൽ ഡോ. രവി പിള്ളയും അദ്ദേഹത്തിെൻറ ബിസിനസ് ഗ്രൂപ്പും നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുമടക്കം എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.