ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ഡോ. പി. വി. ചെറിയാൻ അനുസ്മരണത്തിൽ നിന്ന്
Posted On
date_range Updated On
date_range ഡോ. പി.വി. ചെറിയാൻ അനുസ്മരണയോഗം
മനാമ: ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്‍റ് ഡോ. അബ്ദുൾറഹ്മാൻ ഫഖ്റൂ, ഡോ. അമൃജിത്ത് കൗർ സന്തു, ഡോ. പ്രഭുൽ വൈദ്യ, സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂറി, നരേന്ദ്രനാഥ് കപൂർ, ഡോ. ആശ, കെ.ടി. സലിം, സോമൻ ബേബി, വിവിധ സംഘടനാ നേതാക്കൾ, സമാജം മുതിർന്ന അങ്ങങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ പ്രഭാഷണങ്ങളിൽ ഡോ. ചെറിയാന്റെ സാമൂഹിക പ്രതിബദ്ധതയും, നാല് പതിറ്റാണ്ടിലേറെ നീണ്ട ആതുരസേവനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.