ഷിഫ അല്‍ ജസീറയില്‍ പ്രമേഹ നിര്‍ണയ പാക്കേജ്

മനാമ: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററില്‍ ഒരു മാസം നീളുന്ന പ്രമേഹ നിര്‍ണയ പാക്കേജ് തുടങ്ങി. നവംബര്‍ 30 വരെ നീളുന്ന പാക്കേജ് കാലയളവില്‍ വിവിധ രക്തപരിശോധനകള്‍ കുറഞ്ഞ ചെലവില്‍ നടത്താം.

അഞ്ച് ദീനാറി​െൻറ ബേസിക് പാക്കേജില്‍ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, സെറം ക്രിയാറ്റിന്‍, യൂറിന്‍ റൊട്ടീന്‍ എന്നിവയും 15 ദീനാറി​െൻറ ബേസിക് പ്ലസ് പാക്കേജില്‍ ബ്ലഡ് ഷുഗര്‍, എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈല്‍ (കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, എച്ച്​ഡിഎല്‍, എല്‍ഡിഎല്‍, വിഎല്‍ഡിഎല്‍ കൊളസ്‌ട്രോള്‍), സെറം ക്രിയാറ്റിന്‍, റാന്‍ഡം മൈക്രോ ആല്‍ബുമിന്‍, ബ്ലഡ് യൂറിയ, യൂറിക് ആസിഡ്, യൂറിന്‍ റൊട്ടീന്‍ എന്നീ പരിശോധാനകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഇരു പാക്കേജുകളിലും ഒരു ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാണ്. ബേസിക് പ്ലസ് പാക്കേജില്‍ ആവശ്യമാണെങ്കില്‍ നേത്രരോഗ വിദഗ്​ധനെയും കാണാം.

താരതമ്യേന ചെലവേറിയ ഈ ലാബ് പരശോധനകള്‍ പാക്കേജ് കാലയവളില്‍ അമ്പത് ശതമാനത്തിലേറെ ഡിസ്‌കൗണ്ടിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഷിഫ മാനേജ്‌മെൻറ്​ അറിയിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819

Tags:    
News Summary - Diabetes Diagnosis Package at Shifa Al Jazeera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT